Wednesday, October 27, 2010

ഗണേശന്‍ ബോംബയ്ക്ക് പോകുന്നു .....!

കഥ നടന്നത് അടുത്തെങ്ങുമല്ല 30 വര്ഷങ്ങള്ക്കു മുമ്പാണ്എവിടെ?കേരളത്തിലെങ്ങുമല്ലപിന്നെ എവിടെഅങ്ങ് മഹാരാഷ്ട്രത്തില്‍,സിന്ധുധുര്ഗു ജില്ലയില്‍ മാല്വന്‍ എന്ന സ്ഥലത്ത്.

നമ്മുടെ കഥാ നായകനാണ് ഗണേഷ്ശുദ്ധ മലയാളം ഗണേശന്‍. ഇത്ഗണപതിയുമായി സാമ്യമുളള പേരാണുഗണേശന്  പേരിട്ടതിന്റെപിന്നിലും ഒരു കഥയുണ്ട്ഏതോ ഒരു ഗണപതി മഹോത്സവത്തിന്ഗണേഷിന്റെ അമ്മ ഗര്ഭിണി ആയിരുന്നുഉത്സവത്തിനു അവരുംഉണ്ടായിരുന്നുപൂര്ണ്ണ  ഗര്ഭിണി ആണെങ്കിലും ഗണപതിഉത്സവമാണെങ്കില്‍ വീട്ടിലിരിക്കുന്നത് ശരിയല്ലഗണപതിയെകൊണ്ടുപോയി കടലില്‍ അല്ലെങ്കില്‍ ഒരു തോട്ടിലെങ്ങിലും ഒഴുക്കണം.അങ്ങിനെ അവരും ഉത്സവത്തിനെത്തി.

പെട്ടന്നാണ് അവര്ക്ക്‌  തോന്നിയത് വയറ്റില്‍ കിടന്നു കുഞ്ഞു ചാടുന്നു.സന്തോഷം  കൊണ്ടായിരിക്കാംഅവിടെ വച്ച് അച്ഛനോടുപോലുംചോദിച്ചില്ലപേര് നിശ്ചയിച്ചുപിറക്കുന്നത്‌ ആണായാലുംപെണ്ണായാലും പേര് ഗണേഷ്അവന്‍ ആണ് ആയതു  പേരിന്റെഭാഗ്യത്തിന്.  അതവിടെ നിക്കട്ടെ.

ഗണേശന്റെ വയസു  കഥ നടക്കുമ്പോള്‍ 30. ഇന്ന് ഗണേശന്ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്കറിയില്ല.

 നാം രണ്ട് നമുക്ക് രണ്ട്സന്തുഷ്ട കുടുംബംപണ്ട് മുതലേ ഗണേശന്ഗണപതിയുടെ വലിയ ആരാധകനായിരുന്നുസിന്ധുഗുര്ഗെജില്ലയിലുള്ള എല്ലാ അമ്പലങ്ങളും സന്ദര്ശിക്കാനും പ്രാര്ത്ഥിക്കാനുമുളളഅവസരം ഗണേശന്  ലഭിച്ചിട്ടുണ്ട്പക്ഷെ...... അന്നുവരെ  ഗണേശന്ബോംബയ്ക്ക് പോയിട്ടില്ലഅന്നും ഇന്നത്തെ പോലെ ഉത്സവംഗംഭീരമായി നടന്നിരുന്നുപതിനൊന്നു ദിവസം...

അങ്ങിനെ  വര്ഷത്തെ ഗണപതി ഉത്സവത്തില്‍ പങ്കെടുക്കാന്ബോംബെക്ക് പോകണമെന്ന്  ഗണേശന് തീരുമാനിക്കുന്നു..

കേട്ടവര്‍ വാ പൊളിച്ചു നിന്നുപോയിഗണേശന്‍ ഗണപതിക്ക്പോകുന്നോഅന്നുവരെ മാല്വനില്‍ നിന്നെ ആരും ഉത്സവം കാണാന്ബോംബെക്ക് പോയിട്ടില്ലപലരും ജോലി തേടി പോയിട്ടുണ്ട് അല്ലാതെഉത്സവം കാണാന്‍............

ഗണേഷിന്റെ ഭാര്യയുടെ പേര് സീതഗണേഷിന്റെ ഭാര്യക്ക്‌ സീത എന്നപെരിട്ടതെന്താണെന്ന് എനിക്കിന്നും അറിയില്ലഅതവിടെ നിക്കട്ടെസീതഒട്ടും മോശമായിരുന്നില്ലഅവള്‍ സിന്ധുധുര്ഗിലുള്ള എല്ലാബന്ധുക്കളെയും വിവരമറിയിച്ചു.

എന്ത്...? ഗണേശന്‍ ബോംബെക്ക് പോകുന്നു....? കേട്ടവര്‍  ഞെട്ടിഅവന് എന്ത് ചെയ്യാനാണ് ബോംബയ്ക്ക് പോകുന്നത്?  പള്ളികൂടത്തിന്റെവരാന്ത അവന്‍ കണ്ടിട്ടില്ലപക്ഷെ അവരെല്ലാം ഒരു കാര്യം ചിന്തിച്ചു,അവന്‍  ഗണപതിക്കായിരിക്കും പോകുന്നത്.

ഗണേശന്‍ ബോംബെക്ക് പോകുന്ന വിവരം ആദ്യമായി എത്തിയത്വൈശാലി തള്ളയുടെ ചെവിയിലാണ്പടക്കം പൊട്ടിയാല്‍ എന്താഇവിടെ ഇത്ര പുക എന്ന് ചോദിക്കുന്ന  തള്ളയുടെ ചെവിട്ടില്‍ ഇത്എങ്ങനെ എത്തി എന്നുള്ളത് ഇന്നും എനിക്ക് അറിയില്ലതള്ളഎന്തായാലും ഒന്ന് തീരുമാനിച്ചുഗണേശന്‍ ഗണപതിക്കാണ്‌ പോകുന്നത്,എന്തെങ്കിലും കൊടുത്തയക്കണംപെട്ടെന്ന് തള്ള അവിടെനിന്നുഎഴുനേറ്റുതാന്‍  ഉരുളക്കിഴങ്ങ് പുഴുങ്ങി തൊണ്ട് കളയുകയാണ്എന്നുപോലും ഓര്ക്കാതെ അവിടെയിരുന്ന അരിവാള്‍ എടുത്ത് നേരെതോട്ടത്തിലേക്ക്തള്ളയുടെ തോട്ടമല്ലഅടുത്ത വീട്ടുകാരന്റെഅവിടെചെന്ന് കുലച്ചു നിന്ന ഒരു വാഴ അങ്ങിനെ തന്നെ വെട്ടിയെടുത്തുനടത്തമായികണ്ടവര്‍ അന്തിച്ചുപോയിവൈശാലി തള്ളക്കുഇതെന്തുപറ്റിതോട്ടം ഉടമ ചമ്പക് ലാലും ഇത് കണ്ടുതന്റെ വാഴയുംവെട്ടി തള്ള നടന്നുപോകുന്നത്‌ കയ്യും കെട്ടി നോക്കി നില്കാന്‍ ചമ്പക്ലാല്‍ തയ്യാറായില്ലതള്ളയുടെ മുന്നിലേക്ക്‌  അയാള്‍  എടുത്തു ചാടി.

തള്ള ഇതെന്തു പുത്തരിഇവനൊന്നും അറിഞ്ഞില്ലേ എന്നഭാവത്തില്‍ ചമ്പക് ലാലിനെ നോക്കി.
              "എന്താടാ കുന്തം വിഴുങ്ങിയ പോലെ നിക്കണെ......? ഇത്ഗണപതിക്കാനീ അറിഞ്ഞില്ലേ ഗണേശന് ബോംബെക്ക് പോകുന്നു,ഗണപതിക്ക്‌."

ഇത് കേട്ടതും ചമ്പക് ലാല്‍ വെട്ടിയിട്ട വാഴ പോലെ അവിടെ വീണു.അയാള്‍ ഓര്ക്കുകയായിരുന്നു  ഗ്രാമത്തില്‍ ഏറ്റവും അധികംതോട്ടമുള്ളതും സ്ഥലമുള്ളതും അയാള്ക്കാണ്‌, അയാളിതുവരെഗണപതിക്ക്‌ ബോംബയ്ക്ക് പോയിട്ടില്ല.  എന്തായാലും വാഴയും കൊണ്ട്വൈശാലി തള്ള നടന്നു നീങ്ങി.

ഗണേശന് എന്തോ തിരയാന്‍ മുറ്റത്തേക്ക് ഇറങ്ങിയതാണ്അപ്പോഴാണ് കാഴ്ചവൈശാലി തള്ള ഒരു വാഴയുമായി
             " നീ എന്നാടാ ബോംബയ്ക്ക് പോണത്? "
             " രണ്ട് മൂന്നു ദിവസം കഴിഞ്ഞിട്ടാ...."
തള്ള കേട്ടോ എന്തോ?  എന്തായാലും തള്ള പറഞ്ഞു.
             "  വാഴ ഒരു കേടും തട്ടാതെ ഗണപതിക്ക്‌......"
തള്ള അതും പറഞ്ഞു  വാഴ അവന്റെ ചുമലില്‍ ചാരി നടന്നു നീങ്ങി.

വൈശാലി തള്ള വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ചഞെട്ടിക്കുന്നതായിരുന്നുഉരുളക്കിഴങ്ങെല്ലാം കാക്കയും കോഴികളുംചമ്പക് ലാലിന്റെ പശുക്കളും ചേര്ന്ന് ഒരു പരുവമാക്കിയിരിക്കുന്നു.  തള്ള എന്ത് ചെയ്യണമെന്നറിയാതെ മാനത്തേക്ക്നോക്കിനിന്നു.

സീത എവിടെയോആരോടോ പരദൂഷണം പറഞ്ഞു തിരിച്ചുവരുമ്പോഴാണ് ഒരു വാഴയും താങ്ങി തന്റെ കണവന്‍  അങ്ങിനെനിക്കുന്നത്.
             "നിങ്ങള്ക്ക് എവിടുന്ന് കിട്ടി  വാഴ?"
തള്ള പറഞ്ഞിട്ട് പോയത് കേട്ട് അങ്ങിനെതന്നെ നില്ക്കുകയായിരുന്നുഗണേശന്വിവരമെല്ലാം കണവിയെ ധരിപ്പിച്ചുഅവള്‍  വാഴഎടുത്തു അകത്തുകൊണ്ടുപോയി ഒരു ബക്കറ്റില്‍ വെള്ളം നിറച്ചുഅതില്‍ ഇറക്കി വച്ച്അവിടെ ഇരികട്ട്.

അങ്ങിനെ  ദിവസം നീങ്ങിപിറ്റേ ദിവസം ഗണേശന്റെ വീട് തേടിഓരോരുത്തര്‍ പലയിടങ്ങളില്‍ നിന്നായി എത്താന്‍ തുടങ്ങി,ഓരോരുത്തരും ഓരോ സാധനങ്ങളുമായിഗണപതിക്ക്‌ ഒരു പഴം,ചിലര്‍ വാഴക്കുല,  ചിലര്‍ തേങ്ങഅങ്ങിനെ അങ്ങിനെ.

കൂട്ടത്തില്‍ ചിലര്‍ തങ്ങളുടെ ബന്ധുക്കള്ക്ക് കൊടുക്കാന്‍ പലസാധനങ്ങളും ഏല്പിച്ചുഅങ്ങിനെ അതില്‍ പ്രധാനിയയത്അതായത്അങ്ങിനെ ഏറ്റവും അധികം സാധനങ്ങള്‍ കൊടുത്തത് വേറെയാരുമല്ല,വര്ഷങ്ങള്ക്കുമുമ്പ് നാടുവിട്ട് ബോംബയില്‍ എത്തി അവിടെ ബിസിനസ്എല്ലാം ചെയ്ത് രാജകുമാരനെ പോലെ ജീവിക്കുന്ന രവിയുടെഅമ്മ-സുമതിഅവര് പറയാന്‍ തുടങ്ങി.
             "നാട് വിട്ടു പോയെങ്കിലും അവനുംകൂടി അവകാശപെട്ടതല്ലേ...?തേങ്ങക്കൊക്കെ
              ഇപ്പൊ എന്താ വിലഇത് കുറച്ചു തേങ്ങയാ"
 എന്ന് പറഞ്ഞു  ഒരു നാലു ചാക്ക് ഗണേശന് മുമ്പില്‍ എടുത്തുവച്ചു.
             " ഇത് കുറച്ചു ഉരുളക്കിഴങ്ങാ"
ഇത്തവണ കൃഷി നന്നായില്ല എന്ന് പറഞ്ഞു എടുതുവച്ചത് 5 ചാക്ക്...!അങ്ങിനെ സംഭവ ബഹുലമായ ഗണേശന്റെ യാത്രക്ക് നാട്ടുകാരുടെഎല്ലാം പിന്തുണ.

കൂട്ടത്തില്‍ വന്ന വസുമതി , അവരുടെ മകന്‍  ബോംബെയില്‍ ഉണ്ട്,
              " നീ അറിയില്ലേ എന്റെ മോന്‍  കൃഷ്ണനെഅവന്‍  കല്യാണില്‍ ഉണ്ടെന്നാ  പറഞ്ഞെവിളിച്ചാ കേക്കണ ദൂരോള്ളുന്നപറഞ്ഞേ കല്യാണ്‍ സ്റ്റേഷനില്നിന്ന്"
എന്നും പറഞ്ഞു വസുമതി എടുത്തുവച്ചു ഇമ്മിണി വല്ല്യ രണ്ടു ചാക്ക്.ചാക്കില്‍ എന്താണെന്നു പറയാനുള്ള സമയം അവര്ക്ക് കിട്ടിയില്ല,എന്തോ തിരക്കില്‍ ഓടി വന്നതാണ്‌, അത് പോലെ തിരിഞ്ഞോടി.

ഗണേശന്റെ വീട്കാലു കുത്താന്‍ സ്ഥലമില്ലകുട്ടികള്‍ രണ്ടും ഓരോരോചാക്കിന്റെ പുറത്തായി സ്ഥലം പിടിച്ചു.

നാളെ ഗണേശന് പോകുകയാണ്സീത പരിഭ്രമിക്കാന്‍ തുടങ്ങിതന്റെകണവന്റെ യാത്ര  സഫലമാകണേ എന്ന് അവള്‍ മനസുരുകിഗണപതിയോട് പ്രാര്ത്ഥിച്ചു.

ഒരു തീവണ്ടി നാളെ ഉണ്ടാകണേ എന്നായിരുന്നു ഗണേശന്റെ പ്രാര്ത്ഥനഇന്നത്തെപോലെ അന്ന് അധികം തീവണ്ടി ഒന്നും ഇല്ല.മാസത്തിലോആഴ്ചയിലോ ഒരു തീവണ്ടി അവിടെ നിര്ത്തുംഅതുംആളുണ്ടെങ്കില്‍ മാത്രം.  ഇതിനായി ഇന്നത്തെ പോലെ എജെന്റ്മാരുംഉണ്ടായിരുന്നു ടിക്കറ്റ്‌ എടുക്കാന്‍. ഇങ്ങനെ വണ്ടി വരുന്ന വിവരംഒരാഴ്ച മുന്നേ എജെന്റുമാരെ അറിയിക്കുംഅവരാണ്അന്വേഷിക്കേണ്ടത് ആര്കെങ്കിലും ബോംബയ്ക്ക് പോകനുണ്ടോ എന്ന്.അങ്ങിനെ ആളുണ്ടെങ്കില്‍ മാത്രമേ വണ്ടി നിര്ത്തുഗണേശന് നേരത്തെതന്നെ പറഞ്ഞു ഏല്പിച്ചിരുന്നു ഒരു എജെന്റിനെതീവണ്ടിയുണ്ടോഎന്നൊന്നും അന്വേഷിക്കാതെയാണ്‌ ഇന്ന ദിവസം പോകും എന്ന്ഗണേശന് തീരുമാനിച്ചത്.

അങ്ങനെ  ദിവസം  ആഗതമായി. 4 കാളവണ്ടിയില്‍ സാധനങ്ങളുമായിഗണേശന്‍ വലിയ ഒരു ജനാവലി അകമ്പടിയായി സ്റ്റേഷന്ലക്ഷ്യമാക്കി.......10 കിലോമീറ്റെരുണ്ട് സ്റ്റേഷന്‍ എത്താന്‍. 

എതിരെ അപ്പോഴുണ്ട് ഒരു തള്ള ഓടി കിതച്ചു വരുന്നു കയ്യില്‍ ഉണ്ട്രണ്ട് ചാക്ക്
              "എന്റെ ഗണേശാ നീ പോണ വിവരം ഇന്നാ അറിഞ്ഞത്ഇത്ഗണപതിക്ക്‌." 
ഒരു ചാക്ക് ഗണേശന് നേരെ നീണ്ടുഅടുത്ത ചാക്കെടുത്ത്‌ തള്ള പറഞ്ഞു.
              " ഇതെന്റെ മോള്ക്ക്‌, അവള് ബാണ്ടുപ്പില്‍ ആണ് താമസം,അഡ്രസ്‌ ചാക്കിലുണ്ട്." 
ഗണേശന് ചാക്ക് വാങ്ങി വണ്ടിയില്‍ വച്ചു യാത്ര തുടര്ന്നുഅങ്ങിനെഒരു വമ്പിച്ച ജനാവലിയായി സ്റ്റേഷനില്‍ എത്തി

ഗണേശന് ഏജെന്റിനെ തിരഞ്ഞുആട് കിടന്നിടത്ത് പൂട പോലുമില്ലഎന്ന് പറഞ്ഞതുപോലെയായിഅവന്‍ കാശുമായി മുങ്ങി.  ആരോടോഗണേശന് ചോദിച്ചു തീവണ്ടിയുണ്ടോ ഇന്ന് ബോംബയ്ക്ക്ഇല്ല എന്നമറുപടിയും കിട്ടിഎന്തായാലും മുന്നോട്ടു വച്ച കാല്‍ പിറകോട്ടുവയ്ക്കുന്ന സ്വഭാവക്കാരനായിരുന്നില്ല ഗണേശന്നനഞ്ഞിറങ്ങിഇനികുളിച്ചു കയറാം എന്ന് പറഞ്ഞു ഹൈവേ ലക്ഷ്യമാക്കി നടന്നു ഗണേശന്കൂടെ പരിവാരങ്ങളും.  നടക്കാവുന്ന ദൂരത്തിലാണ് ഹൈവേ.  

ഗണേശന്‍ ഹൈവേയില്‍ എത്തി വണ്ടികളായ വണ്ടികള്ക്കെല്ലാം കൈകാണിച്ചുഒന്നും നിര്ത്തിയില്ലവഴിയെ പോകുന്നവരെല്ലാം  അന്തംവിട്ടു നോക്കി നിന്നുഎന്താണ് കഥഒരുത്തന്‍ അതാ ഒരു വാഴയുമായി,പിന്നാലെ ഒരു ഗ്രാമം മുഴുവനും

അങ്ങിനെ ഇതെല്ലം കണ്ടു എന്താണ് സംഭവം എന്നറിയാനാണ് ഒരുത്തന് അവന്റെ ലോറി അവിടെ നിര്ത്തിയത്ഒന്നും ചോദിച്ചില്ല ഗണേശന് വണ്ടിയിലങ്ങ് കയറിഗണേശന്‍ കയറേണ്ട താമസംമറ്റെല്ലാവരുംകൂടി സാധനങ്ങളെല്ലാം ലോറിയില്‍ കയറ്റി കഴിഞ്ഞു.  ഡ്രൈവര്ക്ക്ഒന്നും മനസിലായില്ലഗണേശന്‍ വാഴയും പിടിച്ചു നിര്വികാരനായിഇരിക്കുന്നുഒന്നും മനസിലാകാതെ ഇരിക്കുന്ന ഡ്രൈവറെ നോക്കിആരോ വിളിച്ചു പറഞ്ഞു 
              "ഗണേശന്‍ ബോംബയ്ക്കാഗണപതിക്ക്‌, ബോംബെയില്ഇറക്കിയാല്‍ മതി."
ഡ്രൈവര്ക്ക് കാര്യം പിടി കിട്ടിഅയാള്‍ പറഞ്ഞു
              "ഞാന്‍ ബോംബയ്ക്ക് പോകുന്നില്ലപൂന വരെയുള്ളൂപൂനയില്ഇറക്കാം
ഗണേശന്‍ കേട്ടോ എന്തോഏതായാലും പൂന എവിടെയെന്നു ഗണേശന്അറിയില്ലഒന്നറിയാംചെറുപ്പത്തിലെ പറഞ്ഞു കേട്ടതാണ്,പടിഞ്ഞാറോട്ട് പോകുന്നത് ബോംബയ്ക്ക് ആണ്അന്ന് മുതല്പടിഞ്ഞാറോട്ട് ഏതെങ്കിലും വണ്ടി പോകുന്നുണ്ടെങ്കില്‍ അത്ബോംബയെക്ക് തന്നെയെന്നു ഗണേശന്‍ ധരിച്ചു

അങ്ങിനെ അവരുടെ യാത്ര പൂനെ ലഷ്യമാക്കിപിറ്റേന്ന് രാവിലെഅവര്‍ പൂനയില്‍ എത്തി.

ഗണേശന്‍ തുള്ളിച്ചാടി നടുറോട്ടിലേക്ക് എടുത്തുചാടി
 “ഗണപതിബപ്പാ മോറിയ  മംഗള മൂര്ത്തി മോറിയ
എന്ന്‌ ഉച്ചത്തില്‍ വിളിച്ചുകൊണ്ട്‌. ഇതെന്തുകഥ എന്നമട്ടില്ആളുകളെല്ലാം ഓടിക്കൂടിഡ്രൈവര്‍ അപ്പോഴുംവിളിച്ചുപറഞ്ഞുകൊണ്ടിരുന്നു
ഇത് ബോംബെയല്ല പൂനെയാണ്”.

ഗണേശന്‍ അതൊന്നുംകേട്ടില്ലഅയാള്ക്ക് അറിയേണ്ടത് ഏറ്റവും വലിയഗണപതിയെ വച്ചിരിക്കുന്നത് എവിടെയാണെന്ന് ആണ്‌. അയാള്ആരോടൊക്കെയോ ചോദിച്ചു.

കൂട്ടത്തിലുണ്ടായിരുന്ന ചിലരെ ഡ്രൈവര്‍ കാര്യം പറഞ്ഞുമനസിലാക്കിഗണേശന്‍ മാല്വനില്‍ നിന്ന് വരുന്നതാണെന്നും ഗണപതിക്ക് സാധനങ്ങള്‍ എല്ലാം സമര്പ്പിക്കാനുള്ളതാനെന്നുംകേട്ടപാതികേള്ക്കാത്ത പാതി ആളുകളെല്ലാം ലോറിയില്‍ ഇടിച്ചുകയറി ഓരോരോസാധനങ്ങള്‍ എടുത്തുഅവര്‍ ഗണേശനെ പൂനെ സ്റ്റേഷനില്എത്തിക്കാമെന്നും ഏറ്റു.

ഗണേശന്‍ ലോറിക്കാരന് പൈസ കൊടുത്തില്ല എന്നത് പോകട്ടെഒരു നന്ദി പോലും പറയാതെ നടന്നു നീങ്ങി.
 സാധനങ്ങള്‍ എല്ലാം ഗണപതിക്ക് ആണ്എന്നാല്‍ നാലാള്അറിയണംആളുകളെല്ലാം വിളിക്കാന്‍ തുടങ്ങി
 ഗണപതിബപ്പാ മോറിയ  മംഗള മൂര്ത്തി മോറിയ
അങ്ങിനെ അവര്‍ റെയില്വേ സ്റ്റേഷനില്‍ എത്തിഅവിടെ അതാകിടക്കുന്നു ഒരു തീവണ്ടിതീവണ്ടി പലപ്പോഴും കണ്ടിടുണ്ടെങ്കിലുംഅതില്‍ കയറാനുള്ള ഭാഗ്യം ഇന്നേവരെ ഗണേശന് ഉണ്ടായിട്ടില്ല.അങ്ങിനെ എല്ലിന്‍ കഷണം കണ്ട കൊടിച്ചിപട്ടിയെ പോലെ വച്ചടിച്ചുഗണേശന്‍  വണ്ടിക്കു നേരെഒരാള്‍ ചോദിച്ചു
എവിടേക്കാ”,
ബോംബെക്കാ
 വണ്ടി പോവില്ല
ഇല്ലേ അതെന്താ?”
നിങ്ങള്‍  കിടക്കുന്ന വണ്ടിയില്‍ കയറു
തൊട്ടടുത്തെ ട്രാക്കില്‍ കിടക്കുന്ന വണ്ടി ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു.
ടിക്കറ്റെടുക്കണം
ഗണേശന്റെ കൂട്ടത്തിലുള്ള ആരോ പറഞ്ഞുഗണേശന്‍ അതൊന്നുംകേട്ടില്ലഅയാള്‍  വണ്ടിയില്‍ കയറി.
ആളുകള്‍ ഒന്നും ആലോചിച്ചില്ലസീറ്റിലും അവിടെയും ഇവിടെയുംഒക്കെയായി അവര്‍  സാധനങ്ങള്‍ വച്ച് തിരിച്ചുപോയിആരോപറഞ്ഞു
ഒരു മണിക്കൂര് കഴിഞ്ഞേ പോകു
കമ്പാര്ട്ട്മെന്റില്‍ മറ്റാര്ക്കും കയറാന്‍ പറ്റാത്ത അവസ്ഥഅരമണിക്കൂര്‍  കഴിഞ്ഞുആളുകളെല്ലാം വണ്ടിയില്‍ കയറാനുള്ളതിരക്കില്‍. റിസര്വേഷന്‍  ടിക്കറ്റ്‌ ആയി വന്നവര്‍ ഞെട്ടിപ്പോയി,തങ്ങളുടെ സീറ്റുകളില്‍ എല്ലാം ഓരോ ചാക്ക്‌,  അതാ ഒരുത്തന്വാഴയുമായി ഇരിക്കുന്നു.
നിങ്ങളുടേതാ  സാധനങ്ങള്‍?”
ആരോ ചോദിച്ചു.
എല്ലാം ഗണപതിക്ക് ഉള്ളതാ
ഗണേശന്‍ അലസമായി പറഞ്ഞുവന്നവരെല്ലാം  ചാക്കുകളില്തൊടാന്‍ മടിച്ചു. “ഗണപതിക്കാ” എല്ലാവരും അന്ന്യോന്ന്യം പറഞ്ഞു.
അവരില്‍ ചിലര്‍ നില്ക്കാമെന്നും ചിലര്‍ നിലത്ത് ഇരിക്കാമെന്നുമായി,ആരും ഗണപതിക്ക് ഉള്ളതിനെ തൊടാന്‍ തയ്യാറായില്ല.
തീവണ്ടിയില്‍ കയറിയ ആളുകളുടെ കണക്കെടുക്കാന്‍ ഒരാള്‍ വരില്ലേ,അതെ നമ്മുടെ ചെക്കര്‍, ഇന്നേവരെ ഇങ്ങനെ ഒരു കാഴ്ച അയാള്കണ്ടിട്ടില്ലആളുകള്‍ പലരും നിലത്ത്പലരും നില്ക്കുന്നു,ചാക്കുകളെല്ലാം സീറ്റുകളില്‍, അതാ ഒരുത്തന്‍ ഒരു വാഴയും താങ്ങിഇരിക്കുന്നു.
എന്താ പ്രശ്നം
അയാള്‍ ഉച്ചത്തില്‍ ചോദിച്ചു.
ആരുടെയാ  ചാക്കുകള്‍?”
ശൂ........” ആരോ തുടക്കമിട്ടു “ഗണപതിക്ക് ഉള്ളതാ”.
ഇത് കേട്ടതും “ഗണപതിബപ്പാ മോറിയ മങ്ങള്‍ മംഗള മൂര്ത്തി മോറിയഎന്നും വിളിച്ച് അയാള്‍ പോയി.
ഗണേശന്‍ അങ്ങിനെ ചിന്തിതനായി ഇരുന്നു.
അങ്ങിനെ വണ്ടി എത്തി കല്യാണ്‍ സ്റ്റേഷനില്‍. ആരോ വിളിച്ചു പറഞ്ഞുകല്യാണ്‍” ഗണേശന്‍ എന്തോ ഓര്ത്തു ഞെട്ടിവസുമതിയുടെ മകന്കൃഷ്ണന്‍. അവന്റെ രണ്ടു ചാക്കുണ്ടല്ലോചാക്കുകള്‍ ഏതെന്നു ഒരുപിടിയും കിട്ടിയില്ല.
 “ഇതില്‍ രണ്ടു ചാക്ക് കൃഷ്ണന് ഉള്ളതാ
ഗണേശന്‍ ആരോടെന്നില്ലാതെ പറഞ്ഞു സ്റ്റേഷനില്‍ ഇറങ്ങിആളുകള്കരുതി ശ്രീകൃഷ്ണന്‍ ആയിരിക്കും എന്ന്ഏതായാലും ആരൊക്കെയോചേര്ന്ന് രണ്ടു ചക്കെടുത്തു സ്റ്റേഷനില്‍ വച്ചു.
കൃഷ്ണന്‍ വിളിച്ചാല്‍  കേള്ക്കുന്ന ദൂരത്തിലാണ് താമസിക്കുന്നതെന്ന്വസുമതി പറഞ്ഞത് ഗണേശന്റെ മനസിലെത്തി.
കൃഷ്ണാ.... കൃഷ്ണാ......” ഉച്ചത്തിന്‍ വിളിച്ചു ഗണേശന്‍. ആളുകള്ഞെട്ടിതിരിഞ്ഞു നോക്കിഎന്താണ് സംഭവംആര്ക്കും ഒന്നുംമനസിലായില്ലകുറച്ചു ആളുകള്‍ അവിടെ കൂടിഅവരോടായിഗണേശന്‍ പറഞ്ഞു. “ഇത് കൃഷ്ണന് ഉള്ളതാഅവന്‍ വന്ന്എടുത്തോളും.” ഇതും പറഞ്ഞു അയാള്‍ വണ്ടിയിലേക്ക് കയറി.ആളുകള്‍ ഇതെന്തു കഥ എന്ന മട്ടില്‍ നിന്നു.
അങ്ങിനെ വണ്ടി നീങ്ങികൊണ്ടിരുന്നുപെട്ടെന്നാണ് ഗണേശന്റെമസ്തിഷ്കത്തില്‍ ചാക്കുമായി ഒരു തള്ള ഉദയം കൊണ്ടത്‌. അയാള്ആരോടോ ചോദിച്ചു
ബാണ്ടുപ് എവിടെയാ?”
ബാണ്ടുപ്പില്‍ സ്റ്റോപ്പ്‌ ഇല്ലാഅവിടെ പോകാന്‍ അടുത്ത സ്റ്റോപ്പില്ഇറങ്ങണംതാനെയില്‍”
ഗണേശന്‍ ചിന്തിച്ചുപക്ഷേ അഡ്രസ്‌ ചക്കിനു അകത്താണല്ലോഅയാള് ചാക്കുകള്‍ അഴിക്കാന്‍ തുടങ്ങിആളുകള്‍ ഓരോരുത്തരും ചോദിച്ചു
എന്താഎന്താ,”
 “ഒരു അഡ്രസ്‌ കാണും  ചാക്കില്‍ ഏതിലെ‍‌‍‌ങ്കിലും
ഗണേശന്‍ പറഞ്ഞുചാക്കായ ചാക്കെല്ലാം അവര്‍ അഴിക്കാന്‍ തുടങ്ങി,പക്ഷെ ഒന്നിലും അഡ്രസ്‌ കണ്ടില്ലഅങ്ങിനെ വണ്ടി താനെയില്‍ എത്തി.അഡ്രസ്‌ ഇല്ലാതെ ഇറങ്ങിയിട്ട് എന്ത് കാര്യംഗണേശന്‍ ഇറങ്ങിയില്ല.
ഗണപതിക്ക് വച്ച സാധനങ്ങള്‍ കൃഷ്ണന് കൊടുക്കാമെങ്കില്എന്തുകൊണ്ട് നമുക്കും ഓരോന്നു എടുത്തുകൂടാ അങ്ങിനെ യാത്രക്കാര്ചിന്തിക്കാന്‍ തുടങ്ങിഅങ്ങിനെ താനെയില്‍ ഇറങ്ങിയവര്‍ ഓരോചാക്കും എടുത്ത് അവരുടെ വഴിക്കുപോയി.
അടുത്ത സ്റ്റേഷന്‍ ദാദര്‍, ദാദറില്‍ എത്തിയപ്പോള്‍ എല്ലാവരും ഇറങ്ങുന്നു.ഇതുകണ്ട് ഗണേശനും ഇറങ്ങി.
വണ്ടി വി ടി വരെയുണ്ട്
ആരോ പറഞ്ഞുഗണേശന്‍ ഒന്ന് കറങ്ങിവണ്ടി നീങ്ങാന്തുടങ്ങിയപ്പോഴേക്കും ഗണേശന്‍ വണ്ടിയില്‍ എത്തിക്കഴിഞ്ഞിരുന്നു.അപ്പോഴാണ് ഞെട്ടിക്കുന്ന ഒരു സത്യം അയാള്‍ അറിഞ്ഞത്തന്റെചാക്കുകള്‍ പലതും കാണാനില്ലഇനി എന്ത് ചെയ്യുംപോയത് പോട്ടെഎന്ന മട്ടില്‍ അയാള്‍ ഇരുന്നു.
വണ്ടി അങ്ങിനെ വി ടി സ്റ്റേഷനില്‍ എത്തിചുവന്ന കുപ്പയകിട്ടുഓരോരുത്തര്‍ വണ്ടിയില്‍ ഓടിക്കയറുന്നുഗണേശന്‍ ചിന്തിച്ചുപോയിഇവിടെയുള്ളവര്ക്ക്  വേഷം മാത്രമേ ധരിക്കാവുവി ടി സ്റ്റേഷനില്ഇറങ്ങിയവര്‍ ഓരോ ചാക്കും എടുത്തു യാത്രയായിഇതു കണ്ടചുവപ്പുകുപ്പയക്കാരും  എടുത്തു ഓരോ ചാക്ക്അവസാനംഗണേശന്റെ കയ്യില്‍ അവശേഷിച്ചു ഒരു വാഴഅതുമായി അയാള്ഇറങ്ങി നടന്നു.
അപ്പോഴാണ് അടുത്ത ചെക്കര്‍ വരുന്നത്ചോദിച്ചു ടിക്കറ്റ്‌, ടിക്കറ്റ്‌ നഹി.അയാള്‍ അടിച്ചു പിഴപക്ഷെ ഗണേശന്‍ എവിടുന്ന് കൊടുക്കും?ചാക്കുമായി പോയവര്‍ തന്റെ ബാഗും കൊണ്ടുപോയി എന്ന നഗ്നസത്യം അപ്പോഴാണ് അയാള്‍ മനസിലാക്കിയത്ഗണേശന്‍ പോക്കറ്റില്തപ്പികാശില്ല ടി സി യോട് വിവരം പറഞ്ഞുഅയാള്‍ വിടുമോഎങ്കില്വാഴക്കുല തന്നെക്കാന്‍ പറഞ്ഞു ടി സി.
അത് ഗണപതിക്കുള്ളതാണ്.” ഗണേശന്‍ പറഞ്ഞു
ആര്ക്കുള്ളതായാലും  കുല എനിക്ക് തന്നേര്അല്ലെങ്കില്‍ ഞാന്പോലീസിനെ വിളിക്കും
പോലീസ് എന്ന് കേട്ടതും ഗണേശന്‍  വാഴ അയാളുടെ ദേഹത്തേക്ക്ഇട്ടിട്ട് എങ്ങോ ഓടി മറഞ്ഞു.
അങ്ങിനെ ഗണേശന്‍ എത്തി ചോപ്പാട്ടിയില്‍, ബോംബെയിലെ പ്രധാനഗണപതി അവിടെയാണ് കടലിലാണ് ഗണപതിയെ പ്രധാനമായുംഒഴുക്കുന്നത്ഗണേശന്‍ അവിടെ അലഞ്ഞുതിരിഞ്ഞു കുറച്ചു ദിവസം,പിന്നെ എങ്ങിനെയോ അയാള്‍ മാല്വനില്‍ തിരിച്ചെത്തിഅതിനു ശേഷംഇന്നേവരെ ഗണേശന്‍ ബോംബെക്ക് പോയിട്ടില്ല – എന്റെ അറിവില്‍.